Sunday, August 19, 2012

സര്‍ഗ്ഗവേദി വാര്‍ഷിക സമ്മേളനംസര്‍ഗ്ഗവേദി വാര്‍ഷിക സമ്മേളനം

ഇന്ന്  ( 19 -8-2012 )സര്‍ഗ്ഗവേദിയുടെ ഒന്നാം വാര്‍ഷിക സമ്മേളനം നായരമ്പലത്തു വച്ചു നടന്നു.
എം കെ പവിത്രന്‍ അനുസ്മരണം, സര്‍ഗ്ഗവേദി അംഗം എസ് കാച്ചപ്പിള്ളി രചിച്ച കഥാ സമാഹാരം " ഒരു സെല്‍ഫ് ഫിനാന്‍സിങ്ങ് പഠനത്തിന്റെ കഥ" എന്ന പുസ്തകത്തിന്റെ  പ്രകാശനം,
ബൂലോകം കഥാ അവാര്‍ഡ് ലഭിച്ച മനോരാജിനുള്ള ഉപഹാരസമര്‍പ്പണം എന്നിവയായിരുന്നു സമ്മേളന വേദിയിലെ പ്രധാന പരിപാടികള്‍.

 ശ്രീ .ശ്രീ എം കെ പവിത്രന്‍ സാറിന്റെ ആത്മസുഹൃത്തും,കവിയും നിരൂപകനുമായ ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍ , അര്‍ഹമായരീതിയില്‍ അറിയപ്പെടാതെ പോയ തന്റെ സുഹൃത്തിന്റെ വാഗ്മയ ചിത്രം വരച്ചു കൊണ്ട് അനുസ്മരണം നടത്തി. ശ്രീ ധര്‍മ്മന്‍ തച്ചങ്ങാട്ട്, ഷാജി നായരമ്പലം എന്നിവര്‍ അനുസ്മരണ കവിതകള്‍ അവതരിപ്പിച്ചു.

http://www.4shared.com/mp3/JL55Nglq/smaraNaanjali.html?refurl=d1url

തുടര്‍ന്ന് , പുസ്തകപ്രാശനവും പുരസ്കാര ദാനവും സിപ്പി പള്ളിപ്പുറം നിര്‍വഹിച്ചു. പ്രകാശനം ചെയ്ത പുസ്തകം ശ്രീ വി എസ് രവീന്ദ്ര നാഥ്  സ്വീകരിച്ചു. എസ് കാച്ചപ്പിള്ളി നന്ദി പറഞ്ഞു.

സര്‍ഗ്ഗവേദിയുടെ  പുതിയ പ്രവര്‍ത്തക കമ്മിറ്റി അംഗങ്ങള്‍ താഴെ പറയുന്നവരാണു്‌.

ഉപദേശക സമിതി

ഡോ. കെ കെ ഉസ്മാന്‍
ബാലകൃഷ്ണന്‍ മാസ്റ്റര്‍, കണ്ടാരത്ത്
വി എസ് രവീന്ദ്രനാഥ്
നന്ദകുമാരി ടീച്ചര്‍
ഷൈന്‍ മോന്‍

പ്രവര്‍ത്തക കമ്മിറ്റി

പ്രസിഡണ്ട്     : ശിവദാസ് നായരമ്പലം
വൈസ് പ്രസി : കെ കെ ഉദയഭാനു മാസ്റ്റര്‍
സെക്രെട്ടറി      : പി ജോതിമോള്‍
ജോ സെ.         :  ധര്‍മ്മന്‍ തച്ചങ്ങാട്ട്
ഖജാന്‍ ജി:       :   ഷാജി നായരമ്പലം
ബാലവേദി കണ്‍വീനര്‍ : എം സി അമ്മിണി ടീച്ചര്‍

കമ്മിറ്റി അംഗങ്ങള്‍
അഡ്വക്കേറ്റ് മധുസൂധനന്‍
ബാലന്‍ വൈദ്യര്‍
ജയദേവന്‍
മനോരാജ്
ജാനകി
ശശി

സമ്മേളന പരിപാടികള്‍ ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിച്ചു വൈകീട്ട് ആറു മണിക്ക് അവസാനിച്ചു

Saturday, July 28, 2012

അവാര്‍ഡുകള്‍ കരുവാടുകള്‍!

 ഇതൊന്നു നോക്കിയേക്കു .... അവാര്‍ഡുകള്‍ കരുവാടുകള്‍!

http://www.sathyamonline.com/sathyam/inners.php?newsid=sahithyam&id=2

Thursday, June 21, 2012

സ്മരണാഞ്ജലി

സര്‍ഗ്ഗവേദിക്ക് സദാ ഊതിയൂതി ഉണര്‍വും ഊര്‍ജ്ജവുമേകിയിരുന്ന
ശ്രീ എം കെ പവിത്രന്‍ , നായരമ്പലം
യശശ്ശരീരനായിരിക്കുന്നു.
ഒരു

സ്മരണാഞ്ജലി

ഇല്ലിനിയൊരിക്കലും
ഞങ്ങളിലറിവിന്റെ
ഫുല്ല സുസ്മേരങ്ങളെ-
ത്തൊട്ടുണര്‍ത്തുവാനങ്ങ്
ഉമ്മറക്കോലായിലെ
സര്‍ഗ്ഗ സല്ലാപങ്ങളായ്,
അമ്മനോഹരം തവ
വാഗ് വിലാസമായ് വീണ്ടും
വന്നിരിക്കുകില്ല ഹാ!
ശൂന്യമാമിരിപ്പിടം
തന്ന നൊമ്പരത്തിനെ
യെങ്ങനെ വരച്ചിടാന്‍...

കണ്ണിലെയറിവിന്റെ
യത്യപാരമാം വെട്ടം
മുന്നിലെത്തിയോര്‍ക്കായി
തന്നു പോന്നതും, ഞങ്ങള്‍-
ക്കക്ഷരങ്ങളെ സ്വയം
തൊട്ടുണര്‍ത്തുവാന്‍ വേണ്ടു-
ന്നുള്‍ക്കരുത്തുമായങ്ങു
നിന്നതും സ്മരിക്കവേ,
ഉള്ളിലായ് നടുക്കത്തിന്‍
മിന്നലൊന്നൊടുങ്ങുന്നൂ;
വന്നു പോയതോ വാക്കിന്‍
തമ്പുരാന്‍, നമോസ്തു തേ!

Monday, April 2, 2012

അമ്മിണിടീച്ചറുടെ മഴവില്ലിന്റെ വായന

സര്‍ഗ്ഗവേദി അംഗവും ട്രഷററുമായ ശ്രീമതി അമ്മിണി ടീച്ചറുടെ മഴവില്ല് എന്ന ബാലസാഹിത്യ കൃതിയെ പറ്റിയുള്ള റിവ്യൂ ഇവിടെ വായിക്കാം.

Sunday, January 29, 2012

ഏകദിന സാഹിത്യ ക്യാമ്പ്
19 -2- 2012
രാവിലെ 9 മുതല്‍
കുട്ടികളുടെ സാഹിത്യ ക്യാമ്പ്
ഉദ്ഘാടനം: ശ്രീ ശിവദാസ് നായരമ്പലം
കവിതാ ശില്പശാല നയിക്കുന്നത് : ഡോ. ഗീതാ സുരാജ്, ശ്രീമതി നന്ദകുമാരി ടീച്ചര്‍
12 മണിമുതല്‍ 1 വരെ കവിതാ രചനാ മല്‍സരം.
(U P / H S)

1 മണി ക്യാമ്പ് സമാപിക്കുന്നു.


ഉച്ചക്കു ശേഷം 2.30
സര്‍ഗ്ഗ സംവാദം
"രാമായണവും രാമായണക്കാഴ്ച്ചകളും"

ഉദ്ഘാടനം : ഡോ ഉസ്മാന്‍
മോഡറേറ്റര്‍ : ഡോ. ഷിബു കണ്ടാരത്ത്
വിഷായാവതരണം: ശ്രീ എം കെ പവിത്രന്‍
മറ്റു പ്രഭാഷകര്‍ : ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍, ശ്രീ വി എസ് രവീന്ദ്ര നാഥ്,
ശ്രീ എം ആര്‍ വിശ്വനാഥന്‍ ശ്രീ ധര്‍മ്മന്‍ തച്ചങ്ങാട്ട്

നന്ദി ഷാജി നായരമ്പലം

Monday, January 16, 2012

വിജയികള്‍ക്ക് ആശംസകള്‍

സര്‍ഗ്ഗവേദി കഥാ / കവിതാ മത്സരങ്ങളില്‍ യഥാക്രമം സാബു പുളിക്കത്തറയും ഷാജി നായരമ്പലവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒട്ടേറെ അംഗങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും വിദഗ്‌ദ്ധര്‍ അടങ്ങിയ പാനല്‍ ആണ് വിജയികളെ തിരഞ്ഞെടുത്തത്.

വിജയികള്‍ക്ക് സര്‍ഗ്ഗവേദിയുടെ ഉദ്‌ഘാടന വേദിയില്‍ വെച്ച് അവാര്‍ഡ് തുക കൈമാറി..

വിജയികള്‍ക്ക് ആശംസകള്‍