Monday, October 19, 2015

അക്ഷരപൂജയുമായി ഒരു പകൽ

അക്ഷരപൂജയുമായി ഒരു പകൽ














വളർന്നു വരുന്ന കുരുന്നുകൾക്ക്മുന്നിൽ അക്ഷരദിപം തെളിക്കുവാൻ നായരമ്പലം സർഗ്ഗവേദി ഒരുക്കിയ “അക്ഷരപൂജ“ എന്ന ഹൃദ്യമായ ഒരു ഏകദിന കാവ്യാനുശീലന ശില്പശാല ഒക്ടോബർ 18 നു നായരമ്പലത്തു നടന്നു. അക്ഷരശ്ലോകസദസ്സ്, പദ്യംചൊല്ലൽ എന്നീകലകൾ സമന്വയിപ്പിച്ചാണു ഈ നൂതന കലാവിരുന്ന് സർഗ്ഗവേദി സംഘടിപ്പിച്ചത്. കവി ശ്രീ എൻ. കെ. ദേശം ശില്പശാല ഉദ്ഘാടനം ചെയ്തു. അമ്പതോളം കുട്ടികൾ പങ്കെടുത്ത ശിലപ്ശാലയിൽ നിന്ന് നവനീത കെ ആർ, ദേവനാഥ് ശ്രീലക്ഷ്മി എന്നീ കുട്ടികളെ പ്രതിഭകളായി തെരഞ്ഞെടുത്ത് നേത്രമംഗലത്ത് പത്മിനിയമ്മട്ടീച്ചർ സമാരക പ്രതിഭാപുരസ്കാരങ്ങൾ നൽകി. പങ്കെടുത്ത എല്ലാകുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി. ശ്രീ ധർമ്മൻ തച്ചങ്ങാട് അദ്ധ്യക്ഷം വഹിച്ച സമാപന സമ്മേളനത്തിൽ വച്ച് കലാശ്രേഷ്ഠ പുർസ്കാര ജേതാവ് വി. എസ്. രവീന്ദ്രനാഥ്മാസ്റ്റർക്ക് ആദരം, ശ്രീ ഷാജി നായരമ്പലം രചിച്ച രാമായണക്കാഴ്ചകൾ (കാവ്യം) രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം എന്നിവയും മുഖ്യ്യാതിഥിയായെത്തിയ ശ്രീ മങ്കൊമ്പു ഗോപാലകൃഷ്ണൻ നിർവഹിച്ചു. കവി ഷാജി നായരമ്പലം, ഡോ രാജേഷ്, പി വി കൃഷ്ണൻ കുറൂർ, ജയപാലൻ മാസ്റ്റർ ശ്രീമതിമാർ നന്ദകുമാരിട്ടീച്ചർ, അമ്മിണിട്ടീച്ചർ, ജ്യോതിട്ടീച്ചർ എന്നിവരാ യിരുന്നു അക്ഷരപൂജക്കു നേതൃത്വം വഹിച്ചത്. സർഗവേദി ഈ വർഷം തന്നെ നടത്തുന്ന ലേഖന മത്സരം സംബന്ധിച്ച പ്രഖ്യാപനവും ചടങ്ങിൽ നടന്നു.