Sunday, January 29, 2012

ഏകദിന സാഹിത്യ ക്യാമ്പ്
19 -2- 2012
രാവിലെ 9 മുതല്‍
കുട്ടികളുടെ സാഹിത്യ ക്യാമ്പ്
ഉദ്ഘാടനം: ശ്രീ ശിവദാസ് നായരമ്പലം
കവിതാ ശില്പശാല നയിക്കുന്നത് : ഡോ. ഗീതാ സുരാജ്, ശ്രീമതി നന്ദകുമാരി ടീച്ചര്‍
12 മണിമുതല്‍ 1 വരെ കവിതാ രചനാ മല്‍സരം.
(U P / H S)

1 മണി ക്യാമ്പ് സമാപിക്കുന്നു.


ഉച്ചക്കു ശേഷം 2.30
സര്‍ഗ്ഗ സംവാദം
"രാമായണവും രാമായണക്കാഴ്ച്ചകളും"

ഉദ്ഘാടനം : ഡോ ഉസ്മാന്‍
മോഡറേറ്റര്‍ : ഡോ. ഷിബു കണ്ടാരത്ത്
വിഷായാവതരണം: ശ്രീ എം കെ പവിത്രന്‍
മറ്റു പ്രഭാഷകര്‍ : ശ്രീ പൂയപ്പിള്ളി തങ്കപ്പന്‍, ശ്രീ വി എസ് രവീന്ദ്ര നാഥ്,
ശ്രീ എം ആര്‍ വിശ്വനാഥന്‍ ശ്രീ ധര്‍മ്മന്‍ തച്ചങ്ങാട്ട്

നന്ദി ഷാജി നായരമ്പലം

Monday, January 16, 2012

വിജയികള്‍ക്ക് ആശംസകള്‍

സര്‍ഗ്ഗവേദി കഥാ / കവിതാ മത്സരങ്ങളില്‍ യഥാക്രമം സാബു പുളിക്കത്തറയും ഷാജി നായരമ്പലവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒട്ടേറെ അംഗങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും വിദഗ്‌ദ്ധര്‍ അടങ്ങിയ പാനല്‍ ആണ് വിജയികളെ തിരഞ്ഞെടുത്തത്.

വിജയികള്‍ക്ക് സര്‍ഗ്ഗവേദിയുടെ ഉദ്‌ഘാടന വേദിയില്‍ വെച്ച് അവാര്‍ഡ് തുക കൈമാറി..

വിജയികള്‍ക്ക് ആശംസകള്‍

Sunday, October 9, 2011




സര്‍ഗ്ഗവേദി : കഥാ - കവിതാ മത്സരം

വായനയെയും എഴുത്തിനെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയാണ് സര്‍ഗ്ഗവേദി. എറണാകുളം ജില്ലയുടെ പരിധിയില്‍ പെടുന്ന , നല്ല എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ആര്‍ക്കും ഇതില്‍ അംഗമാകാം. അംഗങ്ങളുടെ സര്‍ഗ്ഗ ശക്തി, വായന എന്നിവ പരിപോഷിപ്പിക്കുക എന്നതാണു പ്രാഥമിക ലക്ഷ്യം. അംഗങ്ങള്‍ക്കു വേണ്ടി പ്രതിമാസ കളരികള്‍, ശില്പശാലകള്‍, ചര്‍ച്ചകള്‍ , സ്വന്തം രചനകളുടെ അവതരണം, അവയുടെ വിലയിരുത്തല്‍, ഉചിതമായ പുരസ്കാരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കല്‍, തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാനാണു ഉദ്ദേശിക്കുന്നത്. അംഗങ്ങളുടെ മികച്ച രചനകളെ കോര്‍ത്തിണക്കി പുസ്തകങ്ങള്‍ എന്നത് വരെ ലക്ഷ്യങ്ങളില്‍ പെടുന്നു.

ഒരു നല്ല തുടക്കം എന്ന രീതിയില്‍ അംഗങ്ങളില്‍ നിന്ന് കഥ, കവിത എന്നിവ ക്ഷണിച്ച് 3000 രുപ വീതം പുരസ്കാരം നല്‍കുന്നതിനു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതനികം 40 അംഗങ്ങള്‍ സര്‍ഗ്ഗവേദിയില്‍ ചേര്‍ന്നിട്ടുണ്ട്. എറണാകുളം ജില്ലക്കാരനാണെങ്കില്‍ ഈ സാഹിത്യ സൌഹൃദ കൂട്ടായ്മയില്‍ അംഗമാകുവാന്‍ സ്നേഹ പൂര്‍വ്വം ക്ഷണിക്കുന്നു. അതോടൊപ്പം സ്വന്തം രചനകള്‍ പുരസ്കാര പരിഗണനയ്ക്കായി അയച്ചുതരുന്നതിനും അഭ്യര്‍ത്ഥിക്കുന്നു.

സാധാരണ തപാലിലോ ഇമെയിലായോ അംഗത്വ അപേക്ഷയും സ്വന്തം രചനയും അയച്ചുതരാവുന്നതാണു്.